സദൃശ്യവാക്യങ്ങൾ - Proverbs
അദ്ധ്യായം : 3

| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |


3 : 1
മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
My son, forget not my law; but let thine heart keep my commandments:

3 : 2
അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.
For length of days, and long life, and peace, shall they add to thee.

3 : 3
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
Let not mercy and truth forsake thee: bind them about thy neck; write them upon the table of thine heart:

3 : 4
അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
So shalt thou find favour and good understanding in the sight of God and man.

3 : 5
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
Trust in the LORD with all thine heart; and lean not unto thine own understanding.

3 : 6
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
In all thy ways acknowledge him, and he shall direct thy paths.

3 : 7
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
Be not wise in thine own eyes: fear the LORD, and depart from evil.

3 : 8
അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
It shall be health to thy navel, and marrow to thy bones.

3 : 9
യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
Honour the LORD with thy substance, and with the firstfruits of all thine increase:

3 : 10
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
So shall thy barns be filled with plenty, and thy presses shall burst out with new wine.

3 : 11
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.
My son, despise not the chastening of the LORD; neither be weary of his correction:

3 : 12
അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
For whom the LORD loveth he correcteth; even as a father the son in whom he delighteth.

3 : 13
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
Happy is the man that findeth wisdom, and the man that getteth understanding.

3 : 14
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
For the merchandise of it is better than the merchandise of silver, and the gain thereof than fine gold.

3 : 15
അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.
She is more precious than rubies: and all the things thou canst desire are not to be compared unto her.

3 : 16
അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
Length of days is in her right hand; and in her left hand riches and honour.

3 : 17
അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
Her ways are ways of pleasantness, and all her paths are peace.

3 : 18
അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
She is a tree of life to them that lay hold upon her: and happy is every one that retaineth her.

3 : 19
ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.
The LORD by wisdom hath founded the earth; by understanding hath he established the heavens.

3 : 20
അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
By his knowledge the depths are broken up, and the clouds drop down the dew.

3 : 21
മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.
My son, let not them depart from thine eyes: keep sound wisdom and discretion:

3 : 22
അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
So shall they be life unto thy soul, and grace to thy neck.

3 : 23
അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
Then shalt thou walk in thy way safely, and thy foot shall not stumble.

3 : 24
നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
When thou liest down, thou shalt not be afraid: yea, thou shalt lie down, and thy sleep shall be sweet.

3 : 25
പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
Be not afraid of sudden fear, neither of the desolation of the wicked, when it cometh.

3 : 26
യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
For the LORD shall be thy confidence, and shall keep thy foot from being taken.

3 : 27
നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.
Withhold not good from them to whom it is due, when it is in the power of thine hand to do it.

3 : 28
നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.
Say not unto thy neighbour, Go, and come again, and to morrow I will give; when thou hast it by thee.

3 : 29
കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
Devise not evil against thy neighbour, seeing he dwelleth securely by thee.

3 : 30
നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.
Strive not with a man without cause, if he have done thee no harm.

3 : 31
സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.
Envy thou not the oppressor, and choose none of his ways.

3 : 32
വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.
For the froward is abomination to the LORD: but his secret is with the righteous.

3 : 33
യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.
The curse of the LORD is in the house of the wicked: but he blesseth the habitation of the just.

3 : 34
പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവക്കോ അവൻ കൃപ നല്കുന്നു.
Surely he scorneth the scorners: but he giveth grace unto the lowly.

3 : 35
ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.
The wise shall inherit glory: but shame shall be the promotion of fools.

| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |